കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയിൽ കുടുംബം നൽകിയ ഹർജി തള്ളി ഹൈക്കോടതി. കല്ലറ തുറന്ന് പരിശോധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച ഹൈക്കോടതി, എങ്ങനെ ഗോപൻ സ്വാമി മരിച്ചെന്നും കുടുംബത്തോട് ചോദിച്ചു.
കോടതിയെ മാനിക്കുന്നു എന്ന് ഗോപൻസ്വാമിയുടെ കുടുംബം. വിചിത്രമായ മറുപടിയുമായി മകൻ സനന്ദൻ. പിതാവിന്റേത് മരണമല്ല, സമാധിയെന്നും മകൻ. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കുമെന്നും കോടതി അറിയിച്ചു. അല്ലെങ്കിൽ അന്വേഷണം തടയാനാകില്ല, കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.