ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ആറു സൈനികര്‍ക്ക് പരിക്കേറ്റു. കുഴിബോംബിൽ സൈനികര്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് സ്ഫോടനത്തിന് ഇടയാക്കിയത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ അപകടനില തരണം ചെയതതായാണ് റിപ്പോര്‍ട്ട്.



