Monday, December 22, 2025
No menu items!
Homeവാർത്തകൾഅങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധം; ചര്‍ച്ച ഇന്ന്

അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധം; ചര്‍ച്ച ഇന്ന്

എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം തുടരുന്നു. അറസ്റ്റ് ചെയ്തു നീക്കും വരെ പ്രതിഷേധം തുടരാനാണ് വൈദികരുടെ തീരുമാനം.  പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ 11 മണിയ്ക്ക് ചർച്ച നടത്തും. കളക്ടർ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. അതേ സമയം ബിഷപ്പ് ഹൗസിലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കൂടുതൽ പേർക്കെതിരെ പൊലീസ് കേസെടുക്കും. പ്രതിഷേധത്തിനിടെ കൊച്ചി സെൻട്രൽ പോലീസ് എസ് ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments