Monday, December 22, 2025
No menu items!
Homeവാർത്തകൾലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം; 11 പേര്‍ മരിച്ചു

ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം; 11 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. ശക്തമായ കാറ്റില്‍ തീ ആളിപ്പടരുന്ന സാഹചര്യത്തില്‍ ഒന്നരലക്ഷം ആളുകളെ ഒഴിപ്പിച്ചു. ലൊസാഞ്ചലസില്‍ താമസിക്കുന്ന ഹോളിവുഡ് സെലിബ്രിറ്റികളില്‍ ഭൂരിഭാഗം പേരുടെയും വീടുകള്‍ കത്തിനശിച്ചു. താരങ്ങളായ പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍, ജയിംസ് വുഡ്‌സ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്‌ലേക്ക്, ടോം ഹാങ്ക്‌സ് എന്നിവരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

വരും മണിക്കൂറില്‍ ശക്തമായ കാറ്റ് തുടരുമെന്നും തീ ആളിപ്പടരാന്‍ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളില്‍ റെഡ് ഫ്‌ലാഗ് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതേസമയം തീ നിയന്ത്രണവിധേയമാക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ പറയുന്നു. വന്‍ തീപിടിത്തം ലൊസാഞ്ചലസിലെ പോഷ് ഏരിയകളില്‍ ആയിരക്കണക്കിന് വീടുകള്‍ നശിപ്പിക്കുകയും ഹോളിവുഡ് ഹില്‍സിലേക്ക് പടരുകയും ചെയ്തു. ഇവിടുത്തെ തീ നീയന്ത്രണ വിധേയമമാക്കിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. 15,000 കോടിയോളം ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടയാ പസിഫിക്, പാലിസെയ്ഡ്‌സില്‍ കത്തിയമര്‍ന്ന കെട്ടിട, വാഹനാവശിഷ്ടങ്ങളെ കാണാനുള്ളു. ആറ് സംസ്ഥാനങ്ങളില്‍ നിന്നും കാനഡയിലും നിന്നുള്ള മുഴുവന്‍ തീയണപ്പ് സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments