ന്യൂഡൽഹി: UGC NET പരീക്ഷ നാളെ ആരംഭിക്കും. ജനുവരി 3ന് ആരംഭിച്ച് ജനുവരി 16നാണ് പരീക്ഷ അവസാനിക്കുന്നത്. പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നടക്കുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും, രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം 3 മുതൽ 6 വരെയുമാണ് നടക്കുക.
അതുപോലെ ആശയവിനിമയ ഉപകരണങ്ങൾ, ആക്സസറികൾ, ആഭരണങ്ങൾ, മറ്റ് ഉദ്യോഗാർത്ഥികളെ സഹായിക്കുക, സഹായം തേടുക, എന്നിങ്ങനെയുള്ള കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു. പരീക്ഷയുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് നിയമം, 2024 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.