Wednesday, December 24, 2025
No menu items!
Homeവാർത്തകൾവന നിയമ ഭേദഗതിയില്‍ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്

വന നിയമ ഭേദഗതിയില്‍ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്

തിരുവനന്തപുരം: വന നിയമ ഭേദഗതിയില്‍ മാറ്റത്തിനൊരുങ്ങി വനം വകുപ്പ്. എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്ത് പരിഗണിക്കും. 31ന് തീരുന്ന ഹിയറിങ്ങിനു ശേഷം മാറ്റങ്ങൾ വരുത്തും. വനം ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നൽകുന്ന നിയമഭേദഗതിയിലെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. വകുപ്പ് 63(2) പുനഃപരിശോധിക്കുന്നതാണ് പരിഗണനയിൽ. ഫോറസ്റ്റ് ഓഫീസര്‍മാരുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വന്നാല്‍ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു പുതിയ വ്യവസ്ഥ.

അതേസമയം ഭേദഗതിയുടെ മലയാള പരിഭാഷ ഇന്ന് പ്രസിദ്ധപ്പെടുത്തും. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ മന്ത്രിസഭയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നതിനാൽ പിന്നോട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലെ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിന്റെ നിലപാട് വിഷയത്തിൽ നിർണായകമാകും.പതിനേഴാം തിയതി ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. ഇതിന് മുന്നോടിയായാണ് ഭേദഗതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഭേദഗതിയിന്മേൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. ഇ-മെയിൽ മുഖേനയും അല്ലാതെയും നിരവധി പരാതികളാണ് ഇതേവരെ വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments