കോട്ടയം: എം.ജി സർവകലാശാലയിൽ ഒന്നാം സെമസ്റ്റര്‍ ബി.എച്ച്.എം (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി-പുതിയ സ്കീം നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി ആറിന് പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016,2017 അഡ്മിഷനുകള്‍, ആദ്യ മെഴ്സി ചാന്‍സ് നവംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 13ന് ആരംഭിക്കും. പരീക്ഷ തീയതി മൂന്നാംസെമസ്റ്റര്‍ ഐ.എം.സി.എ (2023 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ ജനുവരി മൂന്നിന് ആരംഭിക്കും.
സ്പോട്ട് അഡ്മിഷന് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എം.എ സോഷ്യല്‍ വര്‍ക്ക് ആൻഡ് ഡിസെബിലിറ്റി സ്റ്റഡീസ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ചൊവ്വാഴ്ച നടക്കും. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരുസീറ്റ് ഉള്‍പ്പെടെ മൂന്ന് ഒഴിവുണ്ട്. വകുപ്പ് ഓഫിസില്‍ രാവിലെ 10.30ന് എത്തണം.
ആരോഗ്യ പരീക്ഷ തീയതി
തൃശൂര്‍: ആറാം സെമസ്റ്റര്‍ ബി.എസ്.സി നഴ്സിങ് ബിരുദ റെഗുലര്‍ പരീക്ഷ ഫെബ്രുവരി പത്തിനും മൂന്നാം വര്‍ഷ ബി.സി.വി.ടി ബിരുദ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി അഞ്ചിനും രണ്ടാം വര്‍ഷ ബി.എസ്.സി നഴ്സിങ് ബിരുദ സപ്ലിമെന്ററി പരീക്ഷ ജനുവരി 28നും അവസാന വര്‍ഷ എം.ഡി/എം.എസ് (ആയുര്‍വേദ) ബിരുദ റെഗുലര്‍/സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി നാലിനും തുടങ്ങും.



