ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഊർജിത ശ്രമങ്ങൾ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ‘ ഡിസംബർ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടൽ സമുച്ചയം ഉദ്ഘാടന സജ്ജമാക്കുന്നത്. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടൽ, തുടർ-നിക്ഷേപ/ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ.എച്ച്.സി.എൽ)താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു.



