നൂതന പരിശീലനം നൽകി പുതിയ പൈലറ്റുമാരെ വാർത്തെടുക്കാനൊരുങ്ങി എയർ ഇന്ത്യ. കേഡറ്റ് പൈലറ്റുമാരെ തങ്ങളുടെ ഫ്ളയിംഗ് ട്രെയിനിംഗ് ഓർഗനൈ സേഷനിൽ (എഫ്ടിഒ) പരിശീലിപ്പിക്കാൻ തയ്യാറെടുക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ഇതിനായി 34 പരിശീലന വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്ന്നും എയർ ഇന്ത്യ വ്യക്തമാക്കി. അടുത്ത വർഷം രണ്ടാം പകുതിയോടെ എഫ്ടി തയ്യാറാകും. അമേരിക്കയുടെ പൈപ്പർ എയർക്രാഫ്റ്റിൽ നിന്നുള്ള 31 സിംഗിൾ എഞ്ചിൻ വിമാനങ്ങളും ഓസ്ട്രിയയുടെ ഡയമണ്ട് എയർക്രാഫ്റ്റിൽ നിന്നുള്ള 3 ഇരട്ട എഞ്ചിൻ വിമാനങ്ങളും ആണ് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിന് എയർ ഇന്ത്യ ഓർഡർ നൽകിയിരിക്കു ന്നത്.
പുതിയ പൈലറ്റുമാർക്ക് ആധുനിക പരിശീലനം ഉറപ്പാക്കുന്ന ഗ്ലാസ് കോക്ക്‌പിറ്റ്, ജി1000 ഏവിയോണിക്സ് സിസ്റ്റം, ജെറ്റ് എ1 എഞ്ചിൻ എന്നിവയടങ്ങിയതാണ് ഈ പരിശീലന വിമാനങ്ങൾ. വിമാനങ്ങൾ. മഹാരാഷ്ട്രയി ലെ അമരാവതിയിലെ ബെലോറ വിമാന ത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്‌ടിഒ പ്രതിവർഷം 180 പൈലറ്റുമാർക്ക് പരിശീല നം നൽകി പുറത്തിറക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്.
ഡിജിറ്റലായി പ്രവർത്തനക്ഷമമാക്കിയ ക്ലാസ് മുറികൾ, ഡിജിറ്റലൈസ്‌ഡ് ഓപ്പറേഷൻ സെൻറർ, ഓൺ-സൈറ്റ് മെയിന്റനൻസ് സൗകര്യങ്ങൾ, ഹോസ്റ്റലുകൾ എന്നി വയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിശീലന കേന്ദ്രം. ആഗോള നിലവാരം പുലർത്തുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന കേന്ദ്രം സുരക്ഷയിലും പ്രവർത്തനക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകും.
പരിശീലന വിമാനങ്ങൾ ഭാരം കുറഞ്ഞ തും ലളിതവുമാണ്. പുതിയ പൈലറ്റുമാർ വിമാനം നിയന്ത്രിക്കാൻ പഠിക്കുന്നത് ഇത്തരം വിമാനങ്ങളിലൂടെയാണ്. പരിശീലന അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ ചുവടുവയ്‌പാണ് എഫ്‌ടിഒയെന്ന് എയർ ഇന്ത്യ ഏവിയേഷൻ അക്കാദമി ഡയറക്ടർ സുനിൽ ഭാസ്ക്‌കരൻ പറഞ്ഞു. എയർ ഇന്ത്യയ്ക്കും ഇന്ത്യൻ വ്യോമയാന വ്യവസായത്തിനും യോഗ്യരായ പൈലറ്റുമാരെ സൃഷ്ടി ക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടാറ്റ ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. അടുത്തിടെ 100 പുതിയ വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ ചെയ്തിരുന്നു.



