Monday, December 22, 2025
No menu items!
Homeവാർത്തകൾവസ്തു, ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടി

വസ്തു, ഓഹരി നിക്ഷേപകര്‍ക്ക് തിരിച്ചടി

വസ്തു, ഓഹരി നിക്ഷേപകര്‍ക്ക് ബജറ്റില്‍ തിരിച്ചടി. ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്തി. അതോടൊപ്പം ഹ്രസ്വകാല മൂലധന നേട്ടനികുതിയാകട്ടെ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കുകയും ചെയ്തു. മറ്റ് ആസ്തികളുടേതാകട്ടെ മൊത്തവരുമാനത്തോട് ചേര്‍ത്തുള്ള വരുമാനത്തിന് ബാധകമായ സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടിയുവരും.

ബജറ്റിൽ നികുതി വർധനവ് പ്രഖ്യാപിച്ചതോടെ വർധന ഇന്ന് മുതൽ പ്രബല്യത്തിലുമായി. വസ്തു വില്‍ക്കുന്നവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന വിലക്കയറ്റ(ഇന്‍ഡക്‌സേഷന്‍)ആനുകൂല്യവും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിലൂടെ ഒഴിവാക്കി. അതേസമയം ദീർഘകാല നിക്ഷേപകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം ബജറ്റിൽ കാണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഓഹരി കൈവശം വെച്ചാണ് വില്‍ക്കുന്നതെങ്കില്‍ ഓരോ വര്‍ഷവും 1.25 ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് മാത്രം ഇനി നികുതി നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു.

ഓപ്ഷന്‍ വില്പനക്കുള്ള എസ്ടിടി ഓപ്ഷന്‍ പ്രീമിയത്തിന്റെ 0.0625 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായും ഫ്യൂച്ചറുകള്‍ വില്‍ക്കുമ്പോള്‍ ബാധകമായ നികുതി 0.0125 ശതമാനത്തില്‍നിന്ന് 0.02 ശതമാനയും വർധിപ്പിക്കുന്ന പ്രഖ്യാപനവും ഇത്തവണ ബജറ്റിലുണ്ട്. ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവക്ക് വിലക്കയറ്റത്തിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല. ഓരോരുത്തരുടെയും മൊത്തം വരുമാനത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ ബാധകമായ സ്ലാബിന് അനുസരിച്ച് നികുതി നല്‍കേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments