Thursday, December 25, 2025
No menu items!
Homeവാർത്തകൾഇന്ത്യ - ചൈന ചർച്ച: തർക്കമുള്ള അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ

ഇന്ത്യ – ചൈന ചർച്ച: തർക്കമുള്ള അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണ

ഡൽഹി: ബെയ്ജിംഗിൽ നടന്ന ഇന്ത്യ – ചൈന പ്രത്യേക പ്രതിനിധികളുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ആറ് പ്രധാന കാര്യങ്ങളിൽ സമവായത്തിലെത്തി. തർക്കമുള്ള അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനും അതിർത്തി തർക്കത്തിന് ന്യായവും പരസ്പര സ്വീകാര്യവുമായ പരിഹാരത്തിനായി പ്രവർത്തിക്കുന്നതിനുമുള്ള പരസ്പര ധാരണയ്ക്ക് ചർച്ചകൾ അടിവരയിടുന്നു. ടിബറ്റ് ഉൾപ്പെടെയുള്ള അതിർത്തി കടന്നുള്ള വിനോദസഞ്ചാരത്തിലെ സഹകരണം, അതിർത്തി കടന്നുള്ള നദികളിലെ സഹകരണം, നാഥു ലാ അതിർത്തി വ്യാപാരം പുനരാരംഭിക്കൽ, മാനസരോവർ യാത്രയുടെ തുടർച്ച എന്നിവയിലും നടപടികൾ ഉണ്ടാവും. അതിർത്തി പ്രശ്‌നം പരിഹരിക്കുക മാത്രമല്ല, വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനമാണ് കരാർ പ്രതിഫലിപ്പിക്കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലാണ് ചർച്ച നടന്നത്. കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിം​ഗും നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് ചർച്ച നടത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചർച്ച നടത്തുന്നത്.

2020- ൽ കിഴക്കൻ ലഡാക്കിലെ സൈനിക ഏറ്റുമുട്ടലിനെ തുടർന്ന് ഉഭയകക്ഷി ബന്ധത്തെ ബാധിച്ച പിരിമുറുക്കം ലഘൂകരിക്കാനുള്ള തന്ത്രങ്ങളിൽ ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. ‌‌‌‌‌ 23ാം റൗണ്ട് ചർച്ചയാണ് ബുധനാഴ്ച നടന്നത്. ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന എൻ എസ് എ ഡോവൽ ചൊവ്വാഴ്ച തന്നെ ബീജിം​ഗിൽ എത്തിയിരുന്നു. അടുത്ത വർഷം ഇന്ത്യയിൽ പ്രത്യേക പ്രതിനിധി യോ​ഗങ്ങളുടെ ഒരു പുതിയ റൗണ്ട് നടത്താൻ ഇരുപക്ഷവും സമ്മതിച്ചു.

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം ഘട്ടംഘട്ടമായി പൂർത്തിയായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിലെ പുരോ​ഗതിക്കായി അതിർത്തി മേഖലകളിൽ സമാധാനപരമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കിയിരുന്നു. ഇന്ത്യ – ചൈന അതിർ‌ത്തി പ്രദേശങ്ങളിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ പട്രോളിം​ഗ് സംബന്ധിച്ച് ഒക്ടോബറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഐക്യത്തിൽ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments