Thursday, December 25, 2025
No menu items!
Homeവാർത്തകൾദോഹയിലെ റോഡുകളും അവയുടെ മാനേജ്മെൻറും അനുകരണീയം: പി.സി.തോമസ്

ദോഹയിലെ റോഡുകളും അവയുടെ മാനേജ്മെൻറും അനുകരണീയം: പി.സി.തോമസ്

ദോഹയിലെ റോഡുകളും, അവയുടെ സംരക്ഷണമുൾപ്പടെയുള്ള മാനേജ്മെൻറും, ഇന്ത്യക്കുൾപ്പടെ ഏറെ അനുകരണീയമാണെന്ന് കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

ദോഹയിൽ ഇന്ത്യൻ നാഷനൽ കോണ്ഗ്രസ് പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന “ഇൻകാസ്” എന്ന പ്രബല സംഘടനയുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസേന റോഡുകൾ ശുദ്ധീകരിക്കുന്ന (ക്ളീൻ ചെയ്യുന്ന) രീതിയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

പ്രത്യേക അവാർഡു ജേതാക്കളായ(India Community Benevolent Forum Awards) ജോപ്പച്ചൻ തെക്കേക്കുറ്റ്,പ്രദീപ് പിള്ള എന്നിവരെ,അദ്ദേഹവും,നോർക്ക റൂട്ട്സ് ഡയറക്ടർ ജെ.കെ.മേനോനും ചേർന്നാദരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹൈദർ ചുങ്കത്തറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഐ.സി.സി (Indian Cultural Cetre) പ്രസിഡന്റ്‌ ഏ.പി.മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ്‌ ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ.ജോസഫ്, കെ.കെ ഉസ്മാൻ, കെ.പി ഫാസിൽ ഹമീദ് , സിദ്ധിഖ് പുറായിൽ, ലേഡീസ് വിംഗ് ആക്ടിംഗ് പ്രസിഡൻ്റ് മെഹ്സാന താഹ, യൂത്ത് വിംഗ് പ്രസിഡൻ്റ് ദീപക് സി.ജി എന്നിവർ സംസാരിച്ചു. ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും, ട്രഷറർ ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments