നാലരക്കോടിയോളം രൂപ ചിലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന തിരുവില്വാമല ആലത്തൂർ റോഡിൽ അപകടകരമായ അപാകതകൾക്ക് ഒരു കുറവുമില്ല. ചേലക്കര മണ്ഡലത്തിന്റെ അതിർത്തി ആയ തോട്ടിൻ പള്ള വലിയ പാലത്തിനു സമീപമുള്ള ചെറുപാലങ്ങളുടെ നിർമ്മാണം പൂർത്തിയായ സംരക്ഷണ ഭിത്തികൾ ആണ് ഇപ്പോൾ അപകടാവസ്ഥയിൽ ഉള്ളത്. പരീക്ഷണാടിസ്ഥാനത്തിൽ വാഹനം കടത്തിവിട്ട ഭാഗത്തെ സംരക്ഷണ ഭിത്തി ഇപ്പോൾ തകർച്ച ഭീഷണി നേരിടുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയത ആണ് ഇത്തരത്തിൽ സംഭവിക്കാൻ കാരണം. അപകടകരമായ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏകദേശം മൂന്നു കിലോമീറ്റർ നീളമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പല ഭാഗവും അപാകതകൾ നിറഞ്ഞതാണെന്നും നാട്ടുകാർ ചൂണ്ടികാണിക്കുന്നു.



