Sunday, August 3, 2025
No menu items!
Homeവാർത്തകൾചൈതന്യ കാര്‍ഷിക മേള 2025: അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍...

ചൈതന്യ കാര്‍ഷിക മേള 2025: അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ അരീക്കര ഇടവകയിലെ അമ്മായിക്കുന്നേല്‍ കുടുംബവുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാന തല ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് ഇരുപത്തി അയ്യായിരത്തി യൊന്ന് (25001) രൂപയും പ്രശംസാപത്രവും സമ്മാനിക്കും. കുറഞ്ഞത് പാല്‍ ഉത്പാദിപ്പിക്കുന്ന 5 മൃഗങ്ങളെങ്കിലും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതാണ്.

പാലിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനം നല്‍കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകര്‍ക്ക് മൃഗപരിപാലന രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം എങ്കിലും ഉണ്ടായിരിക്കണം. അപേക്ഷകര്‍ മൂന്ന് പേജില്‍ കവിയാത്ത വിവരണവും പാല്‍ ഉല്പ്പാദനം സംബന്ധിച്ച ചിത്രങ്ങളും രേഖകളും (ഫോട്ടോ-വീഡിയോ സഹിതം) അയയ്‌ക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മറ്റ് പുരസ്‌ക്കാരങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കാവുന്നതാണ്. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 15 ആയിരിക്കും.

പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകന് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് പുരസ്‌ക്കാരം സമ്മാനിക്കും.

എന്‍ട്രികള്‍ അയയ്‌ക്കേണ്ടത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പി.ഒ. – 686 630, കോട്ടയം, കേരള എന്ന വിലാസത്തില്‍ ആയിരിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 7909231108 എന്ന നമ്പരില്‍ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments