ശ്രീകണ്ഠപുരം: തെരുവ് നായ ശല്യം രൂക്ഷമായ ശ്രീകണ്ഠപുരത്ത് 2 വിദ്യാർത്ഥികൾക്ക് നായയുടെ കടിയേറ്റു. ഇന്നലെ രാവിലെയാണ് നടന്ന് പോകുകയായിരുന്ന പഴയങ്ങാടിയിലെ 9 വയസ്സുകാരനെ എട്ടോളം നായക്കൂട്ടങൾ വളഞ്ഞ് അക്രമിച്ചത്. കടിയേറ്റ ജയിൽ ജോസഫ്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം സി എച്ച് നഗറിലെ 8 വയസ്സുകാരനും കടിയേറ്റു. ഈ വിദ്യാർത്ഥിയേയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ശ്രീകണ്ഠപുരത്ത് തെരുവ് നായകളെ നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അധികൃതർ ഇനിയെങ്കിലും പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



