Tuesday, July 8, 2025
No menu items!
HomeCareer / job vacancyകേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31,100 മുതല്‍ 66,800 വരെയാണ് ശമ്പളം. 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യോഗ്യത. 02/01/1996നും 01/01/2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടുവോ തത്തുല്ല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത. ഇരുചക്രം, ഹെവി വാഹന ലൈസന്‍സ് നിര്‍ബന്ധം. ഉയരം: പുരുഷന്മാര്‍ 168 സെന്‍റിമീറ്ററില്‍ കുറയരുത്. സ്ത്രീകള്‍ 157 സെന്‍റിമീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെന്‍റിമീറ്ററില്‍ കുറയരുത് (പുരുഷന്മാര്‍ക്ക് മാത്രം ബാധകം).
വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക https://www.keralapsc.gov.in/…/2024-11/noti-427-24.pdf

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments