Tuesday, July 8, 2025
No menu items!
Homeകായികംവനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന്

വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന്

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്‍റെ മിനി താരലേലം ഇന്ന് ബെംഗളൂരുവില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാകും. ലേലത്തിന് മുമ്പ് തന്നെ നിലവിലെ ടീമുകൾ തങ്ങളുടെ പ്രമുഖ താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി പോര് കനക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ. 2023 ൽ മുംബൈ ഇന്ത്യൻസ് ആദ്യ ചാമ്പ്യന്മാരായപ്പോൾ കഴിഞ്ഞ തവണ സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് കിരീടത്തിൽ മുത്തമിട്ടത്.

സിംബാബെയെ തകർത്തു ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്മൃതി മന്ദാന (ക്യാപ്റ്റൻ), സബ്ബിനേനി മേഘന, റിച്ച ഘോഷ്, എൽസിസ് പെറി, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, സോഫി ഡിവൈൻ, രേണുക സിംഗ്, സോഫി മൊളിനെക്‌സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ്(കൈമാറ്റം). മുംബൈ ഇന്ത്യൻസ് ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്‌ലി മാത്യൂസ്, ജിന്‍റിമണി കാലിത, നതാലി സ്കൈവർ, പൂജ വസ്ട്രക്കർ, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, അമൻദീപ് കൗർ, സജന സജീവൻ, കീര്‍ത്തന. ഡല്‍ഹി ക്യാപിറ്റല്‍സ് മെഗ് ലാനിംഗ് (ക്യാപ്റ്റൻ), ആലീസ് കാപ്സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയാ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെൽ സതര്‍ലാന്‍ഡ്. യുപി വാരിയേഴ്സ് ഹാരിസ്, കിരൺ നവ്ഗിരെ, രാജേശ്വരി ഗെയയ്ക്‌വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോൺ, തഹ്‌ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂർ, പൂനം ഖേംനാർ, ഗൗഹർ സുൽത്താന, ചമരി അത്തപത്തു, ഉമാ ചേത്രി. ഗുജറാത്ത് ടൈറ്റൻസ്  ആഷ്‌ലീ ഗാഡ്‌നർ, ബേത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്‌നം ഷക്കിൽ, തനൂജ കൻവർ, പോബെ ലിച്ച്‌ഫീൽഡ്, മേഘ്‌ന സിംഗ്, കഷ്‌വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുൽമാലി, സയാലി സത്ഗരെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments