Monday, December 22, 2025
No menu items!
Homeവാർത്തകൾവിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം പി ആര്‍ ശ്രീജേഷ്

വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം പി ആര്‍ ശ്രീജേഷ്

ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചു. പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനു ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. 36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു.രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്‍റെ വികാരനിര്‍ഭരമായ കുറിപ്പ്.

2006മുതല്‍ ശ്രീജേഷ് 328 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു .2020ൽ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സില്‍ ഇന്ത്യയെ നയിച്ചു.

2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രം ആരാധകര്‍ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്‍റെ കൈക്കരുത്തായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments