ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പ്രൈവറ്റ് സ്കൂളിലെ വാട്ടർടാങ്ക് തകർന്നുവീണ് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. സ്കൂളിൽ വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പേരെയാണ് ആശുപത്രിയിലെത്തിച്ചത്.