മുംബൈ: മുംബൈയില്‍ 24 മണിക്കൂറിനിടെ വിവിധ പ്രദേശങ്ങളില്‍ പെയ്തത് 200 മിലിമീറ്ററിലധികം മഴ. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അധികം നേരം ലോക്കല്‍ ട്രെയിനുകള്‍ തടസ്സപ്പെട്ടു. താമസമേഖലകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലാവുകയായിരുന്നു.
രാവിലെ ആറിനും ഏഴിനും ഇടയിലുള്ള ഒരുമണിക്കൂറില്‍ ചില പ്രദേശങ്ങളില്‍ 34 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ശക്തമായ മഴയും ഉയര്‍ന്നവേലിയേറ്റവും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ മൂന്ന് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയര്‍ന്ന മഴ രേഖപ്പെടുത്തിയിരിക്കുന്നത് മാന്റുര്‍ദിലെ ട്രോബെയിലെ എഡബ്ല്യുഎസ് സ്‌റ്റേഷനിലാണ്.



