Monday, July 7, 2025
No menu items!
Homeവാർത്തകൾബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമവും, 1999 ബാച്ചിന്റെ സിൽവർ ജൂബിലി...

ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമവും, 1999 ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷവും ഡിസംബർ 14 ന്

ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് പൂർവ വിദ്യാർത്ഥി സംഗമവും, 1999 ബാച്ചിന്റെ സിൽവർ ജൂബിലി ആഘോഷവും ഡിസംബർ 14 ശനിയാഴ്ച 2pm ന് ബി ജെ എം മെമ്മോറിയൽ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. അഡ്വ. ജി.മുരളീധരൻ (സിൻഡിക്കേറ്റ് മെമ്പർ, കേരള സർവകലാശാല) മുഖ്യാഥിതിയാവുന്ന പരിപാടി ഡോ. സുജിത് വിജയൻ പിള്ള എം എൽ എ ഉൽഘാടനം നിർവഹിക്കും. അഡ്വ. സി.പി.സുധീഷ് കുമാർ അധ്യക്ഷത വഹിക്കും. സി.കെ. അജിത് കുമാർ സ്വാഗതം പറയും. കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ബോസ്. ആർ മുഖ്യ പ്രഭാഷണം നടത്തും. താലൂക് ലൈബ്രറി കൌൺസിൽ സെക്രട്ടറി വി. വിജയകുമാർ അനുമോദനം നടത്തും. സിനിമ സീരിയൽ നടൻ മണിക്കുട്ടനെ ആദരിക്കും. പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പ്രസന്നൻ ഉണ്ണിത്താൻ, പന്മന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, P T A വൈസ് പ്രസിഡന്റ് പ്രസന്ന അലക്‌സാണ്ടർ, കോളേജ് സീനിയർ സൂപ്രണ്ട് ജലീൽ ഖാൻ എ , അസി.പ്രൊഫ .ലൈജു പി, IQAC കോ ഓർഡിനേറ്റർ ഡോ. ആശ. എ, കോളേജ് യൂണിയൻ ചെയർമാൻ ആസിഫ് മുഹമ്മദ്. എൻ എന്നിവർ ആശംസകൾ നേരും. തുടർന്ന് പൂർവ വിദ്യാർത്ഥിയായ ടി.എ നജീബും സംഘവും നയിക്കുന്ന സംഗീത വിരുന്നും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments