Thursday, August 7, 2025
No menu items!
Homeവാർത്തകൾദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്; വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്  ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്; വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്  ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

കണക്കുകൾ പരിശോധിച്ച് വയനാട് പ്രത്യേകസഹായത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന്  നിർദ്ദേശം നൽകി.  ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിയെ ബോധ്യപ്പെടുത്തുന്ന വിശദമായ സത്യവാങ്ങ്മൂലമാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്.മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ എസ്ഡിആർഎഫില്‍  നിന്ന് 21 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആർഎഫില്‍  നിന്ന് നല്‍കിയത് 28.95 കോടി രൂപയാണ്.

ഡിസംബര്‍ 10 ലെ കണക്ക് പ്രകാരം  ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണ്.  ഇതില്‍ 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പലർക്കായി  നല്‍കാനുണ്ട്. വേനല്‍ക്കാല ആവശ്യങ്ങൾ   നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വയനാട് ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  682 കോടി രൂപ ലഭിച്ചു.  എസ് ഡി ആർ എഫ് ഫണ്ട് വിനിയോഗത്തിന് കർശന നിബന്ധനകൾ ഉള്ളതിനാൽ സി എം ഡി ആർ എഫിനെ ആശ്രയിക്കേണ്ടി വരും. പുനരധിവാസത്തിന് ഭുമി വാങ്ങുന്നതിനും മറ്റും എസ് ഡി ആർ എഫ് ഫണ്ട് വിനിയോഗിക്കാനാവില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള തുക പുരധിവാസത്തിന് അപര്യാപ്തമാണ് 2221 കോടി രൂപ ആവശ്യപ്പെട്ടുള്ള എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല . സഹായത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ വേഗത്തിലുള്ള തീരുമാനം അനിവാര്യമെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസത്തിനായി പ്രത്യേക പരിഗണന അത്യാവശ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

  SDRFലെ മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നത് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന്  ഹൈക്കോടതി നിർദ്ദേശിച്ചു.സര്‍ക്കാരിന്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് നല്‍കാനുള്ള തുകയാണ് എസ്ഡിആർഎഫില്‍  ബാക്കിയുള്ളതെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന്  കോടതി പറഞ്ഞു. എസ്ഡിആർഎഫിലെ മുഴുവൻ തുകയും വയനാടിനായി വിനിയോഗിക്കാൻ കഴിയില്ലന്ന കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനം നൽകുന്ന കണക്കുകൾ പരിശോധിച്ച് കേന്ദ്രം വയനാട് പ്രത്യേക സഹായത്തിൽ തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനം വേണമെന്ന് കോടതി പറഞ്ഞു. തുടർന്ന് നിലപാട്  സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകി കേസ് ഈ മാസം 18 ന് പരിഗണിക്കാൻ മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments