കോട്ടയം: കാർഷിക വ്യാവസായിക തൊഴിൽ മേഖലകളിലെ മുരടിപ്പും അനിയന്ത്രിതമായ വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന കേരള ജനതയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന വൈദ്യുതി ചlർജ് വർദ്ധനവ് പിൻവലിക്കണമന്ന് കെ.ടി.യു സി സംസ്ഥാന പ്രസിഡൻ്റ് റോയി ഉമ്മൻ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനും ചാർജ് വർദ്ധനവിനുമെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇടതുമുന്നണി ഇപ്പോൾ ജനവിരുദ്ധ നടപടികൾക്ക് കുട പിടിയ്ക്കുകയാണന്നും അദ്ദേഹം പറഞ്ഞു.തൊഴിലാളികൾ അണിനിരക്കുന്ന സമര പരിപാടികൾക്ക് കെ.റ്റി.യു.സി തീരുമാനിച്ചു.



