Tuesday, July 8, 2025
No menu items!
Homeവാർത്തകൾഡിവൈഎസ്പിക്ക് തടവുശിക്ഷ: കസ്റ്റഡി മര്‍ദനക്കേസിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് ഉടനടി സസ്പെൻഷൻ, പിന്നെ ജയിൽ

ഡിവൈഎസ്പിക്ക് തടവുശിക്ഷ: കസ്റ്റഡി മര്‍ദനക്കേസിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് ഉടനടി സസ്പെൻഷൻ, പിന്നെ ജയിൽ

ചേർത്തല: കസ്റ്റഡി മര്‍ദനക്കേസില്‍ ഡിവൈഎസ്പിക്ക് തടവുശിക്ഷ വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെയാണ് ശിക്ഷിച്ചത്. 2006ല്‍ എസ്‌ഐയായരിക്കെ നടത്തിയ കസ്റ്റഡി മര്‍ദനത്തിനാണ് ഇപ്പോള്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. രണ്ട് വകുപ്പുകളിലായി ഒരോ മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.

2006ല്‍ ചേര്‍ത്തല എസ്‌ഐ ആയിരിക്കെ പള്ളിപ്പുറം തവണ ക്കടവ് നികർത്തിൽ വീട്ടിൽ സിദ്ധാര്‍ഥൻഎന്ന പ്രായം ചെന്നയാളെയാണ് മധുബാബു മര്‍ദിച്ചത്. വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത സിദ്ധാര്‍ഥനെ ജീപ്പിനുള്ളിൽ വച്ച് നഗ്നനാക്കി മര്‍ദിച്ചു. പിന്നീട് സ്‌റ്റേഷിനില്‍ എത്തിച്ചും മര്‍ദനം തുടര്‍ന്നു. ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലിട്ടും മര്‍ദിച്ചു. ചെകിട്ടത്ത് ഏറ്റ അടിയില്‍ സിദ്ധാര്‍ഥിന്റെ കര്‍ണ്ണപടം പൊട്ടി പോവുകയും ചെയ്തു. സിദ്ധാര്‍ഥ് അടക്കമുളള നാട്ടുകാര്‍ പ്രദേശത്തെ ഒരു ചകിരി ഫാക്ടറിയില്‍ നിന്നും കായലിലേക്ക് മലിനജലം ഒഴുക്കുന്നതിനിതെരെ സമീപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ചകിരി ഫാക്ടറി മുതലാളിയുമായി ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ ഗൂഢാലോചനയാണ് മര്‍ദനത്തില്‍ എത്തിച്ചത്.

വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ സിദ്ധാര്‍ഥ് നീതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷന് അനുമതിയില്ലെന്ന് കാട്ടി ഹൈക്കോടതി സമീപിച്ച് രക്ഷപ്പെടാന്‍ അടക്കമുളള നീക്കങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് സിദ്ധാര്‍ഥ് നീതി നേടിയിരിക്കുന്നത്. സിദ്ധാര്‍ഥിനെ ചികിത്സിച്ച ഡോക്ടമാരടക്കം ഏഴ് സാക്ഷികളെ വിസ്തരിച്ചു. അഡ്വ: ജോണ്‍ ജൂഡ് ഐസക്കാണ് സിദ്ധാര്‍ഥിനായി ഹാജരായത്.

കസ്റ്റഡി മര്‍ദനം അടക്കം നിരവധി കേസുകളില്‍ ഡിവൈഎസ്പി മധുബാബു ആരോപണ വിധേയനാണ്. മറ്റൊരു കസ്റ്റഡി മര്‍ദ്ദനക്കേസിലും ആലപ്പുഴ കോടതി ശിക്ഷിച്ചിരുന്നു. വിജലന്‍സ് കേസും നിലവിലുണ്ട്. പത്തനംതിട്ട സിഐ ആയിരിക്കെ കൊലപാതക്കേസില്‍ അന്വേഷണം ആട്ടിമറിച്ചതിും തെളിവുകള്‍ നശിപ്പിച്ചതിനും ഇയാള്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇയാളെ ഡിവൈഎസ്പി സ്ഥാനത്ത് നിന്ന് തരംതാഴ്ത്തിയിരുന്നു. ലോ ആന്റ് ഓഡര്‍ ഡ്യൂട്ടിയില്‍ നിയമിക്കരുതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിരുന്നതിനാല്‍ 2014 മുതല്‍ 2022 വരെ ഇയാളെ മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് 2022ല്‍ തൊടുപുഴ ഡിവൈഎസ്പിയായി നിയമിച്ചപ്പോഴും ഒരു കസ്റ്റഡി മര്‍ദനക്കേസിലും വിജിലന്‍സ് കേസിലും ഉള്‍പ്പെടുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments