Tuesday, July 8, 2025
No menu items!
Homeവാർത്തകൾനൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും മറുപടി ഇല്ല; കേരളത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍

നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും മറുപടി ഇല്ല; കേരളത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വിടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സിദ്ധരാമയ്യ പറഞ്ഞു. വാഗ്ദാനം പാലിക്കാൻ കർണ്ണാടക ഇപ്പോഴും തയ്യാറാണെന്നും സിദ്ധരാമയ്യ അറിയിച്ചു. വീടുകളുടെ നിര്‍മാണം സുഗമമാക്കാന്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപപോലും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സഹായ വാഗ്ദാനം

ആഗസ്റ്റ് 3-ന് വയനാട്ടിൽ സന്ദർശനം നടത്തിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരളത്തിനായി അയൽസംസ്ഥാനത്തിന്‍റെ കൈത്താങ്ങായി മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതർക്ക് നൂറ് വീടുകൾ വച്ച് നൽകാമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം കർണാടക ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷ് കേരള ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ, പിന്നീടങ്ങോട്ട് ഈ പ്രഖ്യാപനത്തിൽ അടയിരുന്ന സംസ്ഥാനസർക്കാർ ഈ പ്രഖ്യാപനം നടപ്പാക്കാൻ ഒരു മുൻകൈയുമെടുത്തില്ല എന്നാണ് ഇപ്പോൾ സിദ്ധരാമയ്യയുടെ കത്തിൽ നിന്ന് വ്യക്തമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments