Monday, March 23, 2026
No menu items!
Homeവാർത്തകൾകരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കർണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ആണ് അപകടമുണ്ടായത്. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരും കാറിന്‍റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ശാന്തവ ശങ്കർ പാട്ടീല്‍ (45), ശശികല ജൈനപുര (50), നിങ്കപ്പ പാട്ടീല്‍ (55), ഭീമഷി സങ്കാനല (65), ദിലീപ് പാട്ടീല്‍ (45) എന്നിവരാണ് മരിച്ചത്.

കരിമ്ബ് ചതയ്ക്കുന്ന യന്ത്രമടങ്ങിയ വലിയ വാഹനം വഴിയരികില്‍ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments