ശാസ്താംകോട്ട: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ കേന്ദ്രികരിച്ച് ചുറ്റും ഉള്ള പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന മോക്ഷണങളെ പ്രതിരോധിക്കാൻ ശാസ്താംകോട്ട പോലീസിൻ്റെ സഹായത്തോടെ പ്രണവം ആർട്സ് & റിക്രിയേഷൻ ക്ലബ് സന്നധ സേവാ സിമിതി രൂപികരിച്ചു. രാത്രികാലങ്ങളിൽ പരിചിതമല്ലാതെ വന്ന് പോകുന്ന വാഹനങ്ങൾ ചെക്ക് ചെയ്യുക. സേനാ അംഗങ്ങളുടെയും പോലിസിൻ്റെയും പ്രട്രോളിങ്ങും ശക്തമാക്കുക. നാട്ടുകാർക്കിടയിൽ ബോധവൽക്കരണം നൽകുക എന്നീ തിരുമാനങ്ങൾ കൈ കൊണ്ടു. വരും ദിവസങ്ങളിൽ വേങ്ങയുടെ കാവലായി ടീം പ്രണവം നിലകൊള്ളാൻ വേണ്ട എല്ലാ സഹായങ്ങളും കൈകൊള്ളുമെന്ന് കേരളാ പോലീസിന് വേണ്ടി ശാസ്താംകോട്ട സർക്കിൾ ഇൻസെപ്ടർ അടങ്ങുന്ന പോലീസ് സംവിദാനം ഉണ്ടാകുമെന്നും CI അറിയിക്കുക ഉണ്ടായി. സന്നധ സംഘടനയ്ക്ക് കണിച്ചേരിൽ സുരേഷ്, പ്രശാന്ത് പ്രണവം, ഷാജി കോട്ടയ്ക്കകം,
വേണു പുല്ലംമ്പള്ളിൽ, അജയൻ നടയിൽ, പടിഞ്ഞാറ്റതിൽ ഗോപകുമാർ ചന്ദ്രഭവനം, പ്രസന്ന കുമാർ കൊച്ചു ചില്ലക്കാട്ട്, സുരേഷ് ബാബു , അക്ബർ ഷാ, സുരേഷ് കുമാർ കോട്ടക്കുഴി, സന്തോഷ് കാത്തിരംവിള, അനിൽ ശങ്കരംവിളയിൽ, മുരളി നടയിൽ പടിഞ്ഞാറ്റതിൽ എന്നിവർ പ്രവർത്തനങ്ങൾ ഏകീകരിക്കും.



