കുറവിലങ്ങാട്: കോവിഡ് കാലത്ത് ആശാ വർക്കർമാർ നടത്തിയ പ്രവർത്തനങ്ങൾ അമൂല്യമാണെന്നും ആരോഗ്യ മേഖലയിലെ മറ്റു പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ആരോഗ്യമേഖയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് റോട്ടറി ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് എറ്റവും വിലപ്പെട്ടതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു. കുറവിലങ്ങാട് റോട്ടറിക്ലബ് നൽകിയ യൂണിഫോം ആശാ വർക്കർമാർക്ക് വിതരണം ചെയ്യുകയായിരുന്നു പ്രസിഡന്റ്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടിനു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് ആമുഖ പ്രസംഗം നടത്തി. റോട്ടറി ക്ലബ്ബ് ട്രഷറർ തോമസ് തെക്കും വേലിൽ മുതിർന്ന ആശാ പ്രവർത്തകരായ ഷൈല ചാക്കോ, പൊന്നമ്മ രാജു, സിന്ധു രവീന്ദ്രൻ എന്നിവരെ ആദരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ടെസി സജീവ്, സന്ധ്യ സജികുമാർ, മെമ്പർമാരായ ബേബി തൊണ്ടാംകുഴി, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ, ജോയിസ് അലക്‌സ്, ലതിക സാജു, ബിജു ജോസഫ്, എം എം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ, സിഡിഎസ് ചെയർ പേഴ്സൺ ബീന തമ്പി, ക്ലബ് ഭാരവാഹികളായ തോമസ് കണ്ണന്തറ, ടോമി ഐക്കരേട്ട് എന്നിവർ പ്രസംഗിച്ചു.



