Tuesday, July 8, 2025
No menu items!
Homeവാർത്തകൾകളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു

കളർകോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി കൂടി മരിച്ചു

ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ്(20) ആണ് മരിച്ചത്. ആൽവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  അപകടത്തിൽ ആൽവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. എട്ട് പേർക്ക് കയറാവുന്ന വാഹനത്തിൽ പതിനൊന്ന് പേർ കയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി.

അപകടത്തിൽ പരിക്കേറ്റ കൊല്ലം പോരുവഴി കാർത്തിക വീട്ടിൽ ആനന്ദ് മനു, ചേർത്തല മണപ്പുറത്ത് വീട്ടിൽ കൃഷ്ണദേവ് എന്നിവരുടെ നില അൽപം മെച്ചപ്പെട്ടതോടെ വെന്റിലേറ്ററിൽനിന്നു മാറ്റി. തൃപ്പൂണിത്തൂറ കണ്ണൻകുളങ്ങര സ്വദേശിയായ ഗൗരീശങ്കറും കൊല്ലം ചവറ വെളുത്തേടത്ത് മക്കത്തിൽ മുഹ്സിനും ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ൻ ഡെൻസ്റ്റൺ ഇന്നലെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments