ഒറ്റപ്പാലം: കുളപ്പുള്ളി മുതൽ ഷൊർണൂർ വരെയും ഷൊർണൂർ മുതൽ കൊച്ചിൻ പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബിജെപി ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ തകർച്ച നേരിടുന്ന പാതയിലൂടെ ശയനപ്രദക്ഷിണം ചെയ്തു. ജനകീയ പ്രതിഷേധം ബിജെപി ജില്ലാ സെൽ കോർഡിനേറ്റർ എം. പി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.