അങ്കമാലി: അരനൂറ്റാണ്ടിലേറെ കാലത്തെ പൊതുപ്രവർത്തനത്തിനോട് പാർട്ടി തീരുമാനത്തിന്റെ പ്രായപരിധിയുടെ ഭാഗമായി അങ്കമാലി ഏരിയ കമ്മിറ്റിയിൽ നിന്നും സി കെ ഉണ്ണികൃഷ്ണൻ ഒഴിവായി. കാലടി പ്ലാന്റേഷനിലും അയ്യമ്പുഴയിലും പുരോഗമന വിപ്ലവ – ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ കെട്ടിപ്പെടുക്കുന്നതിലും സമാനതകളില്ലാത്ത നേതൃപാടവം കാഴ്ചവെച്ച നേതാവാണ് സി കെ. ഉണ്ണികൃഷ്ണൻ. അയ്യമ്പുഴ ഗ്രാമപഞ്ചായത്തും സർവീസ് സഹകരണ ബാങ്കും രൂപീകരിക്കുന്നതിൽ നിർണായമായ പങ്കുവഹിച്ച് 20 വർഷക്കാലം അയ്യമ്പുഴയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സേവനം ചെയ്തു. ജനങ്ങളുടെ കൂടെ നിന്ന് നടത്തിയ സമര പോരാട്ടങ്ങളിൽ പങ്കെടുത്ത് ജയിൽവാസം വരെ നടത്തിയ ജനകീയ നേതാവ്.
കാലടി പ്ലാൻ്റേഷനിലെ 72 ലെ റിക്രൂട്ട്മെൻറ് സമരത്തിലും അടിയന്തരാവസ്ഥ കാലത്തും പോലീസ് മർദ്ദനങ്ങൾക്ക് ഇരയായ കേരളത്തിൻ്റെ വിസ്മരിക്കാനാവാത്ത സമര ചരിത്രമുള്ള കാലടി പ്ലാന്റേഷനിൽ ചെറുത്തുനിൽപ്പ് , സമര-പോരാട്ടങ്ങൾക്ക് ജനകീയനായ എ പി കുര്യനോടൊപ്പം മുൻനിരയിൽ നേതൃത്വം നൽകി.
സി കെ. ഉണ്ണികൃഷ്ണന്റെ ദീർഘകാലത്തെ ട്രേഡ് യൂണിയൻ രംഗത്തെ അനുഭവ സമ്പത്തിന്റെയും നേതൃത്വപാടവത്തിന്റെയും അംഗീകാരമായി ഇന്ത്യയിലെ തോട്ടം തൊഴിലാളികളുടെ പൊതു സംഘടനയായ പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ. റ്റി.യു) അഖിലേന്ത്യ പ്രസിഡൻ്റായും, സി.ഐ.റ്റി യു കേന്ദ്രകമ്മിറ്റി അംഗമായും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞാലും ട്രേഡ് യൂണിയൻ രംഗത്ത് ഈ നേതാവിന്റെ പ്രവർത്തനം തുടർന്നും ഉണ്ടാകും.