കാഞ്ഞൂർ: ഗ്രാമപഞ്ചായത്ത് കാഞ്ഞൂരിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ വേദികളിൽ നവംബർ 23 മുതൽ നടത്തി വന്ന കല കായിക ഗെയിംസ് മത്സരങ്ങൾ സമാവിച്ചു. പഞ്ചായത്ത് കേരള ഉത്സവത്തിന്റെ സമാപന ചടങ്ങ് പ്രസിഡന്റ് വിജി ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അൻവർസാദത് എം എൽ എ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ടിജോ, സരിത ബാബു, പ്രിയ രഘു, കെ എൻ കൃഷ്ണകുമാർ, എം വി സത്യൻ, ടി എൻ ഷണ്മുഖൻ, ജയശ്രീ , അഖില സജീവ്, എബിൻ ഡെവിസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലളിതാംബിക എന്നിവർ പ്രസംഗിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക്ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.



