Saturday, December 20, 2025
No menu items!
Homeവാർത്തകൾലത്തീൻ സമുദായത്തിന് സാമൂഹികനീതി ലഭിക്കുന്നില്ല: ബിഷപ് ഡോ.അലക്സ് വടക്കുംതല

ലത്തീൻ സമുദായത്തിന് സാമൂഹികനീതി ലഭിക്കുന്നില്ല: ബിഷപ് ഡോ.അലക്സ് വടക്കുംതല

കണ്ണൂർ: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയിൽ ലത്തീൻ സമുദായത്തിന് ഇന്നും സാമുഹികനീതി ലഭിക്കുന്നീല്ലെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. സാമുഹ്യനീതിയിലുടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതീയും ഉറപ്പ് വരുത്താനാവുകയുള്ളുവെന്നും ഇതാവട്ടെ ഭരണകർത്താക്കളുടെ പ്രഥമ ചുമതലയാണെന്നും, ഒരുഭാഗത്ത് ജാതി സെൻസസ് അകാരണമായി നീട്ടിക്കൊണ്ടുപോകുന്നു മറുഭാഗത്ത് അനുവദിക്കപ്പെട്ട സംവരണത്തിൽ വെള്ളം ചേർക്കുന്നു സാമുഹ്യനീതിയുടെ പ്രകടമായ ലംഘനമാണിത് എന്ന് ബിഷപ്. ഡിസംബർ 15 നു ലത്തീൻ കത്തോലിക്കാ ദിനത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സമ്മേളന വേദിയായ തിരുവനന്തപുരത്തു ഉയർത്താനുള്ള കെ എൽ സി എ പതാക കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കെ എൽ സി എ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസിന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ കെ എൽ സി എ മുന്നേറ്റം അനിവാര്യമാണെന്ന്, സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സഭ എന്നും കെ എൽ സി എയുടെ കൂടെയുണ്ടാകുമെന്നും രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പറഞ്ഞു. അഡ്വ. ഷെറി ജെ തോമസ്, ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി,ജോൺ ബാബു, ശ്രീമതി വിൻസി ബൈജു, ജോസഫ് കുട്ടി കടവിൽ, അനിൽ ജോൺ വിൻസ് പെരിഞ്ചേരി, വികാസ് കുമാർ എൻ വി, ലെസ്റ്റർ കാർഡോസ്, ജാക്സൺ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments