കാലടി: ശ്രീമൂലനഗരം റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയും പഞ്ചായത്ത് കമ്മിറ്റിയും, എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻ്റ് ശ്രീമൂലനഗരം ശാഖയും, നാഗാർജ്ജുന ആയൂർവേദവും സംയുക്തമായി സൗജന്യ അസ്ഥി സാന്ദ്രത പരിശോധനക്യാമ്പ് നടത്തി. എസ്.എൻ.ഡി.പി. ഹാളിൽ വച്ച് ക്യാമ്പ് പാറക്കടവ് ബ്ലോക്ക് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ അഡ്വ: ഷെബീർ അലി ഉദ്ഘാടനം ചെയ്തു. റസി : അസോസിയേഷൻ പ്രസിഡൻ്റ് എ.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. നാഗാർജ്ജുന ആയുവേദ സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ: കൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.നാഗാർജ്ജുന സീനിയർ മെഡിക്കൽ ഓഫീസർ ഡോ: രേഖ നിഷാന്ത്, മീന വേലായുധൻ, എസ്.എൻ.ഡി.പി. ശാഖ പ്രസിഡൻ്റ് ഒ.കെ. നന്ദകുമാർ, വി.എൻ. ബാബുരാജ്, യുത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് പി.ജി. അതുൽ കൃഷ്ണ, നൗഷാദ് ശ്രീമൂലനഗരം എന്നിവർ പ്രസംഗിച്ചു. വി.എസ്.സതീശൻ സ്വാഗതവും, വി.കെ. രമേശൻ നന്ദിയും പറഞ്ഞു. നാഗാർജുന ആയുർവേദ ഔഷധശാല അംഗങ്ങളായ ബി. പ്രവീൺ, സന്തോഷ് കുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.



