തിരുവില്വാമല: വിവിധ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളിൽ നിന്ന്, നേരിൻ്റെ ഇടതുപക്ഷ രാഷ്ട്രീയം തിരിച്ചറിഞ്ഞ് DYFI യിലേക്ക് കടന്നുവന്ന യുവാക്കൾക്ക് സ്വീകരണം നൽകി.
സിപിഐഎം തിരുവില്വാമല ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ദിലീപ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പട്ടിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. DYFI തിരുവില്വാമല ഈസ്റ്റ് മേഖല പ്രസിഡൻ്റ് വരുൺ, മേഖല ട്രഷറർ വി സജിദേവ്, മേഖല കമ്മിറ്റി അംഗം വിവേക്, DYFI പട്ടിപ്പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് ഗിരീഷ്, മുതിർന്ന സിപിഐഎം പ്രവർത്തകൻ മോഹൻദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



