ശ്രീകണ്ഠപുരം: അടിച്ചേരി ഹദ്ദാദ് ജുമാ മസ്ജിദ് കൊളന്തക്കടവ് പുഴയരികിൽ കുറ്റൻ മരം കടപുഴകി വീഴുകയും, നിരവധി വിടുകളും, ഇറിഗേഷൻ കെട്ടിടവും ഭീഷണിയിൽ ആണ്. പുഴയോരത്തെ ഖാദറിന്റെ വീടിന് സമിപമുള്ള കൂറ്റൻ ഉരിപ്പ് മരമാണ് ഇന്ന് രാവിലെ കടപുഴകി വീണത്.
ആ ഭാഗങ്ങളിൽ പുഴയോര ഭിത്തി കെട്ടണമെന്നും, തകര്‍ച്ച ഭീഷണിയുള്ള വീടുകൾക്കും, ഇറിഗേഷൻ കെട്ടിടത്തിന് സംരക്ഷണം നൽകാൻ അധികൃതര്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് അടിച്ചേരി ബൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.



