Monday, July 7, 2025
No menu items!
Homeകലാലോകംആലപ്പുഴ ജില്ലാ റവന്യൂ കലോത്സവം കായംകുളം ഗവ. ഗേൾസ് എച്ച്എസിൽ തുടക്കം കുറിച്ചു

ആലപ്പുഴ ജില്ലാ റവന്യൂ കലോത്സവം കായംകുളം ഗവ. ഗേൾസ് എച്ച്എസിൽ തുടക്കം കുറിച്ചു

കായംകുളം: ആലപ്പുഴ ജില്ലാ റവന്യൂ കലോത്സവം കായംകുളം ഗവ. ഗേൾസ് എച്ച്എസിൽ നടന്നു. രാവിലെ 9 ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ, ശ്രീലത പതാക ഉയർത്തിയതോടു കൂടി മേളയ്ക്ക് തുടക്കം കുറിച്ചു. 11.30 ഓടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അഭാവത്തിൽ കായംകുളം എം എൽ എ, യു പ്രതിഭ ഉദ്ഘാടനം ചെയ്തു.  കായംകുളം നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷത വഹിച്ചു. ചടങ്ങ് സീരിയൽ അവതാരിക നിഷാ യൂസഫും, സംസ്ഥാന സർക്കാർ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസിൻ ചേർന്ന് ഭദ്രദീപം തെളിയിച്ചു, കായംകുളം നഗരസഭ വൈസ് ചെയർമാൻ ആദർശ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനുമോൾ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എസ് കേശു നാഥ്, കൗൺസിലർമാരായ പി സുൽഫിക്കർ, റെജി മാവനാൽ, എ പി ഷാജഹാൻ, നവാസ് മുണ്ടകത്തിൽ, രാജശ്രീ കമ്മത്ത്, കെ പുഷ്പദാസ്, ആർ ഡി ഡി ഹയർ സെക്കൻഡറി ചെങ്ങന്നൂർ റീജണൽ,  അശോക് കുമാർ പി കെ, അഡ്വ. ഫർസാന അബീബ്, പി കെ അമ്പിളി, മിനി ശാമുവേൽ, ഷീജ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് എം എൽ എ യു.പ്രതിഭയും,  ചെയർപേഴ്സൺ പി.ശശികലയും ചേർന്ന് റവന്യൂ കലോത്സവ മീഡിയാ സെൻ്റർ ഉദ്ഘാടനവും നടത്തി. ചടങ്ങിൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ ബാൻ്റ് മേളവും, മറ്റും പരിപാടിക്ക് മാറ്റുകൂട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments