Monday, July 7, 2025
No menu items!
Homeഹരിതംസാമ്പത്തിക വളർച്ചയ്ക്ക് ഹെവൻ ഫ്രൂട്ട്

സാമ്പത്തിക വളർച്ചയ്ക്ക് ഹെവൻ ഫ്രൂട്ട്

ചെങ്ങമനാട്: ഹെ​വ​ൻ ഫ്രൂ​ട്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗാ​ക് ഫ്രൂ​ട്ട് കേ​ര​ള​ത്തി​ലെ കൃഷിയിടങ്ങൾ സു​പ​രി​ചി​ത​മാ​കു​ക​യാ​ണ്‌. വി​യ​റ്റ്നാ​മി​ലെ പ​ഴ​വ​ർ​ഗ​മാ​യ ഗാ​ക് ഫ്രൂ​ട്ടി​ന് വീട്ടുവളപ്പിൽ സൗകര്യം ഒരുക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിന്റെ ആരോഗൃ ഗുണങ്ങൾ അറിഞ്ഞ് രണ്ട് വർഷം മുമ്പ് നട്ട്, ടെറസിൽ നിന്ന് വിളവെടുപ്പ് നടത്തി മികച്ച വരുമാനം ഉറപ്പാക്കുകയാണ് ചെങ്ങമനാട് പ്ളാക്കൽ പാപ്പു കുഞ്ഞുമോൻ. മറ്റു വിളകളെ അപേക്ഷിച്ച് ​യാതൊരു വിധ ചെലവുകൾ ഇല്ലാത്ത ഗാ​ക് ഫ്രൂ​ട്ടിൽ നിന്ന് നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് കുഞ്ഞുമോൻ. വീ​ടി​ന്റെ ടെറസിലെ വി​ശാ​ല​മാ​യ പ​ന്ത​ലി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള ഗാ​ക് ഫ്രൂ​ട്ടി​ന്റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച ഏ​വ​രി​ലും കൗ​തു​കം ഉ​ണ​ർ​ത്തുന്നുണ്ട്.

ചെറുപ്പകാലം മുതൽ കൃ​ഷി​യോ​ടു​ള്ള താൽപ​ര്യ​മാ​ണ്​ അ​പൂ​ർ​വ​മാ​യി കാണപ്പെടുന്ന ഗാ​ക് ഫ്രൂ​ട്ട് കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ കാ​ര​ണം. ഹെവൻ ഫ്രൂട്ട് എന്ന ​ഫ​ല​ത്തി​ന് പ​രാ​ഗ​ണം സ്വയം നടക്കുന്നത് അപൂർവ്വമായിട്ടാണ്. ഈ കൃഷിയിൽ സ​ങ്കീ​ർ​ണ​മായ കാര്യം പരാഗണം കർഷകർ നടത്തണം എന്നതാണ്. ഗാക് ചെടികൾ ആണും പെണ്ണുമായി വേറെയാണ്. അതുകൊണ്ട് പെൺചെടികളുടെ കൂടെ ആൺചെടികളും വേണം. തുടക്കത്തിൽ ന​ട്ട തൈ​കൾ
പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​രീ​ക്ഷണ​ത്തി​ൽ ത​ൽ​പ​ര​നാ​യ ഈ ​ക​ർ​ഷ​ക​ൻ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഗാക് ഫ്രൂ​ട്ടി​ന്റെ പു​തി​യ പത്ത് തൈ​ക​ൾ ശേഖരിച്ച് വീണ്ടും കൃ​ഷി​ചെ​യ്തു. ഒരു വലിയ തടത്തിൽ അഞ്ച് തൈകൾ അല്പം അകലത്തിലായി നട്ടു. പച്ചിലവളവും ആട്ടിൻകാഷ്ഠവും അടിവളമായി നൽകിയാണ് നട്ടത്. പടർന്ന് വളർന്ന ചെടികളെ കയറുകെട്ടി ടെറസിലേയ്ക്ക് കയറ്റി. ടെറസിൽ ഏഴ് അടി ഉയരത്തിൽ ഒരുക്കിയ പന്തലിൽ അവ പടർന്നു. പന്തലിൽ കയറുന്നത് വരെ ശാഖകൾ ഉണ്ടാകാൻ അനുവധിച്ചില്ല.നല്ല സൂരൃപ്രകാശവും നനയും ആവശ്യം. നട്ട് ആറ് മാസം കഴിഞ്ഞമ്പോൾ പുഷ്പിച്ചുതുടങ്ങി. പൂക്കൾ വന്നാൽ മാത്രമേ ആൺ പെൺ ചെടികളെ തിരിച്ചറിയാൻ കഴിയൂ. തേനീച്ചകളും ചെറുപ്രാണികളുമാണ് സാധാരണ ഗതിയിൽ പരാഗണം നടത്തുന്നത്. കായ്കൾക്ക് വലിപ്പം, തൂക്കം, ഗുണം, എണ്ണം ഇവ കൂടുതൽ ലഭിക്കുന്നതിന് പരാഗണം ആവശ്യം തന്നെ. ആൺ പൂക്കളിൽനിന്ന് പൂപ്പൊടി എടുത്ത് രാവിലെ പെൺപൂക്കളിൽ നിക്ഷേപിക്കുന്നതാണ് കർഷകന്റെ പ്രധാന ജോലി.

കായകൾ ഉണ്ടായാൽ പ​ച്ച​യും മ​ഞ്ഞ​യും ഓ​റ​ഞ്ചും ചു​വ​പ്പും നി​റ​ങ്ങ​ളി​ൽ വി​വി​ധ പാ​ക​ത്തി​ലു​ള്ള ഗാ​ക് ഫ​ല​ങ്ങ​ൾ പ​ന്ത​ലി​ൽ തൂ​ങ്ങി​ക്കി​ടക്കാൻ തുടങ്ങും. പ​ച്ച​യി​ൽ തു​ട​ങ്ങി ചു​വ​പ്പി​ലെ​ത്തു​മ്പോ​ഴാ​ണ് വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​കു​ക. പച്ച കായകൾ പാവയ്ക്ക പോലെ കറിയ്ക്ക് ഉവയോഗിക്കാൻ പറ്റും. പച്ചനിറം മാറിതുടങ്ങുന്നതിന് മുമ്പ് കറിയ്ക്ക് എടുക്കണം. ചുവപ്പ് നിറം വന്നതിന് ശേഷമാണ് പഴമായി പറിയ്ക്കുന്നത്. ഇന്ന്ഒ​രു കി​ലോ പ​ഴ​ത്തി​ന് 900 മു​ത​ൽ 1400 രൂ​പ വ​രെ​യാ​ണ് വി​പ​ണി വി​ല.

ശരിയായ രീതിയിൽ പരാഗണം നടന്ന പഴങ്ങൾക്ക് വലിപ്പം കൂടുതലും 300 ഗ്രാം മുതൽ 600 ഗ്രാം വരെ തൂക്കവും ഉണ്ടാകുമെന്ന് കുഞ്ഞുമോൻ പറഞ്ഞു. നേ​രി​യ ച​വ​ർ​പ്പ് രു​ചി​യു​ണ്ടെ​ങ്കി​ലും വി​റ്റാ​മി​ൻ സി, ​മൂ​ല​ക​ങ്ങ​ൾ, ആ​ന്റി ഓ​ക്സൈ​ഡു​ക​ൾ എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​ണ് ഗാ​ക് പ​ഴം. ജ്യൂ​സ്, അ​ച്ചാ​ർ, സോ​സ് തു​ട​ങ്ങി മൂ​ല്യവ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും സാ​ധി​ക്കും. മൂ​പ്പെ​ത്താ​ത്ത ഇ​ല​ക​ളും പ​ച്ച​ക്ക​റി​യാ​യി ഉ​പ​യോ​ഗി​ക്കാം. വി​ത്തുകൾ പാകിയാണ് തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ മുളക്കാൻ കുറഞ്ഞത് ഒരു മാസം വേണം. വിത്തുകൾ ഔഷധ നിമ്മാണത്തിന് ഉവയോഗിക്കുന്നുണ്ട്. ആവശൃക്കാർ അറിഞ്ഞ് വീട്ടിൽ എത്തി വാങ്ങുന്നു. കൊച്ചി ലുലു മാളിലേയ്ക്കും ഇടയ്ക്കിടെ നൽകുന്നുണ്ട്. എത്ര ഉണ്ടായാലും വില്പന ഒരു പ്രശ്നമല്ല. വർഷത്തിൽ മൂന്ന് തവണ ജൈവ വളം നൽകിയാൽ വളർച്ചയും വിളവും കൂടും. വെട്ടിയൊതുക്കി പരിപാലിച്ചാൽ കുറഞ്ഞത് പത്ത് വർഷം വരെ വി​ളവെടുപ്പ് നടത്താൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments