ഇരിഞ്ഞാലക്കുട: സെന്റ് ജോസഫ്സ് കോളേജിലെ 2500 പേർ ഒരേ താളത്തിൽ എറോബിക്സ് നൃത്തം അവതരിപ്പിച്ച് യു.ആർ.എഫ് ഏഷ്യൻ റിക്കാർഡ് നേടി. കോളജ് അങ്കണത്തിൽ നടന്ന പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. ഫിറ്റ് ഫോർ ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തി കോളജിലെ വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും ഉൾപ്പെടെ 2500 പേരായ സ്ത്രികളാണ് റിക്കാർഡ് ഉദ്യമത്തിൽ പങ്കാളികളായത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറിയംഗം ഗിന്നസ് സത്താർ ആദൂർ എന്നിവർ നിരീക്ഷകരായിരുന്നു. യു. ആർ. എഫ് ഏഷ്യൻ റിക്കാർഡ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രിൻസിപ്പൽ ഡോ. സി. ബ്ലെസിക്ക് സമ്മാനിച്ചു. കോളജ് മാനേജർ സിസ്റ്റർ ട്രീസ ജോസ്, ഫിറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ റാഫേൽ, എസ്ബിഐ തൃശൂർ റീജിയണൽ ഓഫീസർ ആർ. രഞ്ജിനി, പിടിഎ വൈസ് പ്രസിഡണ്ട് പി. എൻ ഗോപകുമാർ, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, ചെയർപേഴ്സൺ ഗായത്രി മനോജ് എന്നിവർ സംസാരിച്ചു.