Monday, July 7, 2025
No menu items!
Homeവാർത്തകൾപ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും പോസ്റ്റുകാർഡുകൾ അയച്ചു: കെ.പി.എം.എസ്

പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും പോസ്റ്റുകാർഡുകൾ അയച്ചു: കെ.പി.എം.എസ്

ബ്രഹ്മമംഗലം: ഓഗസ്റ്റ് ഒന്നിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക വിഭാഗ സംവരണത്തിലെ മേൽത്തട്ട് പരിധിയും, ഉപവർഗ്ഗീകരണവും ഏർപ്പെടുത്തിയതിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രത്തിൻ്റെ നിയമനിർമ്മാണവും, തിടുക്കത്തിലുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കരുതെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന് കീഴിലെ 1281_ബ്രഹ്മമംഗലം ശാഖ, 2509_വൈപ്പാടമ്മേൽ ശാഖ, 1434_തുരുത്തുമ്മ ശാഖ തുടങ്ങിയ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചു.

ബ്രഹ്മമംഗലം പോലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷന് മുന്നിൽ നിന്ന് ആരംഭിച്ച പോസ്റ്റുകാർഡ് സമരം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.കൃഷ്ണകുമാർ അവർകൾ ഉദ്ഘാടനം ചെയ്തു. 2509_നമ്പർ വൈപ്പാടമ്മേൽ ശാഖാ പ്രസിഡൻറ് കുമാരിബേബി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.സി.ജയൻ, നേതാക്കളായ സി.എ.കേശവൻ, ജമീലഷാജു, മിനിസിബി, അനുമോൾഷിബു, സനൽകുമാർ, സി.കെ.ചന്ദ്രൻ, എൻ.പി.സുമേഷ്, എം.ടി.വിജയൻ, തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments