Wednesday, July 9, 2025
No menu items!
Homeവാർത്തകൾകുട്ടമ്പുഴയിൽ വനത്തിലേക്ക് പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കുട്ടമ്പുഴയിൽ വനത്തിലേക്ക് പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തിരയാൻ പോയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് രാവിലെ കണ്ടെത്തിയത്. വനത്തിനുള്ളിൽ 6 കിലോമീറ്റർ അകലെ അറക്കമുത്തി എന്ന സ്ഥലത്താണ് അവരെ കണ്ടെത്തിയത്. ഇവിടെ നിന്നും കാൽനട മാർഗം മാത്രമേ വനത്തിന് പുറത്ത് എത്താൻ കഴിയു. മൂന്നുപേരും സുരക്ഷിതർ എന്ന് മലയാറ്റൂർ ഡി എഫ് ഒ അറിയിച്ചു. ഇവരെ കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments