മലയിന്‍കീഴ്: ചീഫ് വിജിലന്‍സ് ഓഫീസര്‍മാരുടെ സമ്മേളനവും പുരസ്കാരവിതരണവും ബുധനാഴ്ച നടന്നു. അന്വേഷണ മികവിനുള്ള വിജിലന്‍സ് ബാഡ്ജ് ഓഫ് ഓണര്‍ പുരസ്കാരം മലയിന്‍കീഴ് കോവിലുവിള സ്വദേശി ശുഭലക്ഷ്മി.എസ്.വി.യ്ക്ക് ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാഡ്ജ് ഓഫ് ഓണര്‍ ശുഭലക്ഷ്മിക്കു നല്കി. വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-2-ലെ എ.എസ്.ഐ.ആണ് ശുഭലക്ഷ്മി. ഇരുപത്തിമൂന്ന് വര്‍ഷമായി ശുഭലക്ഷ്മി സര്‍വ്വീസില്‍ പ്രവേശിച്ചിട്ട്. മലയിന്‍കീഴ് കോവിലുവിള ശിവഗംഗയില്‍ റിട്ട.ജി.എസ്.റ്റി.വകുപ്പ് ഉദ്യോഗസ്ഥന് രാജേന്ദ്രന് ശിവഗംഗയുടെ ഭാര്യയാണ് ശുഭലക്ഷ്മി. മലയിന്‍കീഴ് ഗേള്‍സ് എച്ച്.എസ്.എസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവനന്ദ.എസ്.ആര് ഏകമകളാണ്.



