വയനാട്: കനത്ത മഴയില്‍ മുത്തങ്ങ വനമേഖലയില്‍ കുടുങ്ങി കിടന്നിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ഇടപെടലില്‍ കുടുങ്ങിപ്പോയ 500 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്.
മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസ്സപ്പെടുകയായിരുന്നു. രാത്രിയിലെ ശക്തമായ മഴയിലായിരുന്നു പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും പ്രവര്‍ത്തനം. കനത്ത മഴയത്തായിരുന്നു രക്ഷാദൗത്യം. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കു സുൽത്താൻ വാട്സാപ് കൂട്ടായ്മ ഭക്ഷണമെത്തിച്ചു. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം പുലർച്ചെ 1.45നാണ് പൂർത്തിയായത്. വയനാട് രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ പെയ്ത്തിന് ശമനമുണ്ടായിട്ടുണ്ട്.



