Wednesday, July 9, 2025
No menu items!
Homeവാർത്തകൾകായംകുളം മുനിസിപ്പാലിറ്റി ജി ഐ എസ് മാപ്പിങ്; ഡ്രോൺ സർവ്വേ ആരംഭിച്ചു

കായംകുളം മുനിസിപ്പാലിറ്റി ജി ഐ എസ് മാപ്പിങ്; ഡ്രോൺ സർവ്വേ ആരംഭിച്ചു

കായംകുളം: കായംകുളം മുനിസിപ്പാലിറ്റി നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്പ്ലികേഷൻ തുടങ്ങിയവയുടെ സഹായത്തോടെ കായംകുളം മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. GIS മാപ്പിംഗ് ഡ്രോൺ സർവ്വേയുടെ ഉദ്ഘാടനം നഗരസഭാംഗണത്തിൽ വച്ച് ചെയർപേഴ്സൺ ശ്രീമതി പി. ശശികല നിർവഹിച്ചു.

കായംകുളം മുനിസിപ്പാലിറ്റിയുടെ ആകാശത്തു അഞ്ചു ദിവസം ഡ്രോൺ സർവ്വേ ഉണ്ടാകുമെന്നും ആരും ഇതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ചെയർപേഴ്സൺ അറിയിച്ചു. പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവ്വേയുമായി മുനിസിപ്പാലിറ്റി നിയോഗിക്കുന്ന ആളുകൾ സമീപിക്കുമ്പോൾ പൂർണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അറിയിച്ചു.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡ്, പാലം, കൽവെർട്, ഡ്രൈനേജ്, കനാൽ, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്ത പരിശോധിക്കാൻ കഴിയും വിധമാണ് തയ്യാർ ചെയ്യുന്നത്.

ആധുനികതയിലൂന്നിയ ആസൂത്രണം, കൃത്യതയാർന്ന പദ്ധതി വിഭാവന-നിർവഹണം, ക്ഷേമപദ്ധതികൾ ഏറ്റവും അർഹരിലേക് എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏറ്റവും കൃത്യതയോടെ നടപ്പിലാക്കാൻ സഹായിക്കുന്നതോടൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കാര്യക്ഷമമായി പ്രാവർത്തികമാക്കാനും സഹായിക്കുന്നു. മുനിസിപ്പാലിറ്റിയുടെ സമഗ്ര വികസനം ശാസ്ത്രീയമായി സാധ്യമാക്കാൻ പദ്ധതി സഹായകമാകുമെന്നും കെ സ്മാർട്ട് ഉൾപ്പടെയുള്ള പദ്ധതികൾക്ക് ഇത് ഏറെ പ്രയോജനപ്രദമാണെന്നും സത്യസന്ധമായ വിവരങ്ങൾ നൽകി മുഴുവൻ ആളുകളും ഇതുമായി പൂർണമായും സഹകരിക്കണമെന്നും
പൊതുജനങ്ങളുടെ സഹകരണമാണ് ഏതൊരു പദ്ധതിയുടെയും വിജയത്തിന്റെ അടിസ്ഥാനമെന്നും വീടുതോറുമുള്ള വിവര ശേഖരണ സർവ്വെയ്ക് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും സത്യസന്ധവും പൂർണവുമായ വിവരങ്ങൾ നൽകുന്നതിലൂടെ ഈ പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാന ശിലയായി മാറാൻ പൊതുജനത്തിന് സാധിക്കും. അതിനാൽ ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക് എല്ലാവരും സഹകരിക്കണമെന്നും കായംകുളം മുനിസിപ്പാലിറ്റി അറിയിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കേശുനാഥ്, സുൽഫീക്കർ, ബിജെപി പാർലമെൻററി പാർട്ടി ലീഡർ ലേഖ മുരളീധരൻ, കൗൺസിലർമാരായ കെ. പുഷ്പദാസ്, ഷെമി മോൾ, അമ്പിളി ഹരികുമാർ, സുമി അജീർ, സന്തോഷ് കണിയാംപറമ്പിൽ, നഗരസഭ സെക്രട്ടറി സനിൽ ശിവൻ നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments