Tuesday, October 28, 2025
No menu items!
Homeവാർത്തകൾഉത്തര്‍പ്രദേശില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; നാല് മരണം

ഉത്തര്‍പ്രദേശില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; നാല് മരണം

ലഖ്നൗ: ഉത്തർപ്ര​ദേശിലെ ​ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ നാല് മരണം. 25 പേർക്ക് പരിക്കേറ്റു. 15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടി​ഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡിൽനിന്നും ട്രെയിൻ പുറപ്പെട്ടത്. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞു.  നാല് എസി കോച്ചുകൾ ഉൾപ്പടെ 12 കോച്ചുകൾ അപകടത്തിൽപ്പെട്ടെന്നാണ് വിവരം. 15 ആംബുലൻസും 40 അം​ഗ മെഡിക്കൽ സംഘവും സ്ഥലത്തുണ്ട്. കൂടുതൽ ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.​ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന്‍ സംഭവ സ്ഥലത്തെത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ലക്‌നോ ഡിവിഷനില്‍ ഹെല്‍പ്പ് ലൈന്‍ തുടങ്ങി

ഫര്‍കേറ്റിംഗ് (FKG): 9957555966
മരിയാനി (MXN): 6001882410
സിമാല്‍ഗുരി (SLGR): 8789543798
ടിന്‍സുകിയ (NTSK): 9957555959
ദിബ്രുഗഡ് (DBRG): 9957555960

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments