രാജ്യത്തെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ വിദ്യാര്‍ത്ഥികള്‍ക്കായി വമ്പിച്ച ഓഫര്‍ ഒരുക്കുന്നു.ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലൂടെ ആപ്പിലൂടെയും ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക നിരക്കുകളും ഓഫറുകളുമുണ്ട്. പഠന ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സുഗമമാക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇന്‍ഡിഗോയുടെ പുതിയ ഓഫര്‍ അനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് റിസര്‍വേഷനുകള്‍ പരിഷ്‌ക്കരണ ഫീസ് നല്‍കാതെ തന്നെ മാറ്റാന്‍ കഴിയും. കൂടാതെ അവര്‍ക്ക് അധികമായി 10 കിലോ ലഗേജ് സൗകര്യവും ടിക്കറ്റ് നിരക്കില്‍ 6% വരെ കിഴിവും നല്‍കുന്നുണ്ട്.
ഇന്‍ഡിഗോയുടെ ഈ ഓഫര്‍, പഠന സാമഗ്രികളും മെറ്റീരിയലുകളും അവരുടെ പഠന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണ്. ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സാധുവായ ഐഡി കാണിക്കണം. സാധുവായ ഐഡി ഇല്ലെങ്കില്‍ സാധാരണ ടിക്കറ്റ് എടുക്കാനേ കഴിയുകയുള്ളു എന്ന് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പറയുന്നു. മാത്രമല്ല, ഈ ആനുകൂല്യങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ കഴിയില്ല, കൂടാതെ ആഭ്യന്തര ഫ്‌ലൈറ്റുകളില്‍ മാത്രമേ ഈ ഓഫറുകള്‍ ലഭ്യമാകുകയുള്ളു. ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴിയുള്ള നേരിട്ടുള്ള റിസര്‍വേഷനുകള്‍ക്ക് മാത്രമേ ഓഫര്‍ ബാധകമായുള്ളു. മൂന്നാം കക്ഷി ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി ബുക്ക് ചെയ്യുന്നതിന് ലഭിക്കുകയില്ല