മലയിന്‍കീഴ് : മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയും മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയും സംയുക്തമായി സംവാദം സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണവും സാംസ്‌കാരികമുന്നേറ്റവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച നിള സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യുവജനസമാജം ഗ്രന്ഥശാല പ്രസിഡന്റ് അരുണ്‍മച്ചേല്‍ അധ്യക്ഷനായി. സുധര്‍മ്മ അമരവിള വിഷയാവതരണവും രാജേന്ദ്രന്‍ ശിവഗംഗ ചര്‍ച്ചയും നയിച്ചു. നിള സാംസ്‌കാരികവേദി സെക്രട്ടറിയും എഴുത്തുകാരിയുമായ പ്രിയാശ്യാം, മണികണ്ഠന്‍ മണലൂര്‍, സുരജ മുരുകന്‍, കുമാര്‍ സംയോഗി, താരാലക്ഷ്മി, അശോക് ദേവദാരു, അയിഷ ഹസീന, അഡ്വ.നാരായണന്‍തമ്പി, അജി.എസ്, സിജു.ജെ.നായര്‍, സുവര്‍ണജോയ്, ഹരന്‍പുന്നാവൂര്‍, ശ്രീജ, ഗോപന്‍കൂട്ടപ്പന, മിഥുന്‍മോഹന്‍ എന്നിവര്‍ സംസാരിച്ചു.



