ചെങ്ങമനാട്: ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 12 വരെ ക്ഷീരോത്പന്ന നിര്‍മ്മാണപരിശീലന പരിപാടി സംഘടിപ്പിക്കും. താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പരിശീലനം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. താല്‍പര്യമുളളവര്‍ നവംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8089391209, 0476 – 2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനം
RELATED ARTICLES