Tuesday, July 8, 2025
No menu items!
Homeവാർത്തകൾമുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടു ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ടു ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ

ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ലോക്ക്ഡൗൺ . ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പാർലമെന്‍റിന് സമീപം ഒത്തുകൂടാനാണ് ആഹ്വാനം. ഇ​തേ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് പോലീസ് തടഞ്ഞു. താൽക്കാലികമായി മൊബൈൽ ഫോൺ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ വൻ പോലീസ് സംഘത്തെയും അർദ്ധ സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജീവിതം തടസ്സപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്സർക്കാരിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments