Wednesday, August 6, 2025
No menu items!
Homeവാർത്തകൾദക്ഷിണ കാശിയില്‍ ഇന്ന് പുണ്യാഷ്ടമി

ദക്ഷിണ കാശിയില്‍ ഇന്ന് പുണ്യാഷ്ടമി

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. ലക്ഷദീപങ്ങള്‍ക്ക് മിഴി തുറക്കുവാൻ സമയമായി. പ്രഭാത സൂര്യന്‍റെ പൊൻ കിരണങ്ങള്‍ ഭഗവാന്‍റെ സ്വർണധ്വജത്തില്‍ വർണങ്ങള്‍ വിതറുന്ന ധന്യ മുഹൂർത്തം. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള്‍ കൂപ്പുകൈയായി ഉയരുന്ന മുഹൂർത്തത്തില്‍ വൈക്കത്ത് പെരും തൃക്കോവിലപ്പന്‍റെ സർവാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച്‌ സായൂജ്യം നേടുവാൻ ആയിരങ്ങള്‍ വൈക്കം ക്ഷേത്രത്തിലെത്തിക്കൊണ്ടിരിക്കുന്നു.

വെളുപ്പിന് 4.30 മുതല്‍ അഷ്ടമി ദർശനം ആരംഭിച്ചു, പഞ്ചരത്നകീർത്താലാപനം, നാഗസ്വര കച്ചേരി, വൈകിട്ട് 4.00 മുതല്‍ 6.00 മണി വരെ വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി, ഹിന്ദുമത കണ്‍വൈൻഷന്‍, സംഗീത സദസ്സ്, രാത്രി 11ന് ഉദയനാപുത്തപ്പന്‍റെ വരവ് എന്നിവയും പുലർച്ചെ 2.00 ന് അഷ്ടി നിളക്ക്, വലിയ കാണിക്ക, 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്‍റെ യാത്രയയപ്പ്.

നാളെ വൈകിട്ട് 6.00 ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11 ന് കൂടിപ്പൂജ വിളക്ക് എന്നിവയും ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments